കോഴിക്കോട്: സ്വന്തം അനുഭവത്തില്‍ നിന്നാണ് പ്രതിപക്ഷം അഴിമതി ആരോപിക്കുന്നതെന്ന് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്.
പ്രതിപക്ഷനേതാവിന്റെ ചോദ്യങ്ങള്‍ പരിശോധിച്ചു മറുപടി നല്‍കുമെന്നും ആരോപിച്ചതുകൊണ്ട് അഴിമതിയാകില്ല, മദ്യം ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ടി.പി.രാമകൃഷ്ണന് വ്യക്തമാക്കി.
ബ്രൂവറികള്‍ അനുവദിച്ചതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല മന്ത്രിയോട് പത്ത് ചോദ്യങ്ങളും ഉന്നയിച്ചിരുന്നു.