Breaking News

ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍

ബ്രൂവറി വിഷയത്തില്‍ ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി ഇ.പി.ജയരാജന്‍. ബ്രൂവറിക്കായി കിന്‍ഫ്രയുടെ ഭൂമി നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കൊടുക്കാത്ത ഭൂമി കൊടുത്തു എന്ന് പറഞ്ഞാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങള്‍ അറിയാതെയാണ്. വ്യവസായത്തിനായി ആര് ഭൂമി ചോദിച്ചാലും നല്‍കും. ഇതുവരെ ഭൂമി അനുവദിച്ച് നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കിന്‍ഫ്രയുടെ കൈവശം ഭൂമി ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഉണ്ട് എന്നു പറഞ്ഞു എന്നതല്ലാതെ ആര്‍ക്കും ഭൂമി അനുവദിച്ചിട്ടില്ല എന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കി. ആര്‍ക്കെങ്കിലും വ്യവസായം തുടങ്ങാന്‍ സ്ഥലം ആവശ്യമുണ്ടെങ്കില്‍ കിന്‍ഫ്രയോട് ചോദിക്കും. സ്ഥലമുണ്ടെങ്കില്‍ ഉണ്ട് എന്നു പറയും. അതാണ് സംഭവിച്ചത്. എത്രയോ മാസങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള സ്ഥാപനമാണ് കിന്‍ഫ്ര. കിന്‍ഫ്രയുടെ കൈയില്‍ സ്ഥലമുണ്ടെങ്കില്‍ കൊടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.

എ.കെ ആന്റണിയുടെ കാലത്താണ് ആദ്യമായി ബ്രൂവറി അനുവദിച്ചത്. താന്‍ ആര്‍ക്കും ഇതുവരെ ഭൂമി അനുവദിച്ചിട്ടില്ല. ഇത്തരം ഒരു പ്രശ്‌നവും തന്റെ മുന്നിലെത്തിയിട്ടില്ല. ബ്രൂവറി, ഡിസ്റ്റിലറി വിഷയത്തില്‍ എന്ത് സുതാര്യക്കുറവാണ് ഉള്ളത്. ഒരു അപേക്ഷ കിട്ടിയാല്‍ അത് പരിശോധിക്കും. വ്യവസായത്തിന് സ്ഥലം നല്‍കാന്‍ സാധിക്കുമെങ്കില്‍ നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top