തിരുവനന്തപുരം: ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. ബ്രൂവറി അനുവദിച്ചതില്‍ തെറ്റില്ല. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലേ എന്നും ഇ.പി.ജയരാജന് ചോദിച്ചു. നായനാരുടെ കാലത്ത് മാത്രമല്ല എ.കെ.ആന്റണിയുടെ കാലത്തും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി തോമസാണ് അനുമതി കൊടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കും : മന്ത്രി ഇ.പി.ജയരാജന്
By
October 1, 2018 10:54 am