തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലംമാറ്റം. 2617 ഡ്രൈവര്‍മാരേയും 1503 കണ്ടക്ടര്‍മാരേയുമാണ് സ്ഥലംമാറ്റിയത്.
കരട് പട്ടികയാണ് പുറത്തിറക്കിയത്. ജീവനക്കാരുടെ വീടിന് അടുത്തേക്കാണ് സ്ഥലംമാറ്റമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് വിശദീകരിച്ചു. എന്നാല്‍ സമരം പ്രഖ്യാപിച്ചതിന്റെ പ്രതികാര നടപടിയായാണ് സ്ഥലംമാറ്റമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.