തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേതമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ശിവസേന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.
മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരെ സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷന് നല്‍കുമെന്ന് ശിവസേന കേരള രാജ്യപ്രമുഖ് എംഎസ് ഭുവനചന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ ഇപ്പോഴത്തേതുപോലെ തുടരണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. മറ്റു ഹിന്ദു സംഘടനകളും ഹര്‍ത്താലില്‍ സഹകരിക്കുമെന്നും നേതാക്കള്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.