Kerala

ഗതാഗത കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍; ഡെമു സര്‍വീസിന്റെ സമയക്രമം പരിഷ്‌കരിക്കണം

കൊച്ചി: കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നുളള ഡെമു സര്‍വീസിന്റെ സമയക്രമം പരിഷ്‌കരിക്കണമെന്ന് റെയില്‍വേയോടു ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൊര്‍ണൂര്‍ -എറണാകുളം പാസഞ്ചര്‍ ടെര്‍മിനസിലേക്കു നീട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഡെമു സര്‍വ്വീസിന്റെ സമയത്ത് വാത്തുരുത്തി റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ വാത്തുരുത്തിയില്‍ അടിപ്പാത നിര്‍മിക്കുക, ടെര്‍മിനസില്‍ നിന്നു രാമേശ്വരം, വേളാങ്കണി പ്രതിദിന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുക, പ്ലാറ്റ്‌ഫോം നീളം 24 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയില്‍ നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസന സമിതി കേന്ദ്രമന്ത്രിക്കു നിവേദനം നല്‍കി.

ഡെമു യാത്രയ്ക്കു കൂടുതല്‍ സമയമെടുക്കുന്നുവെന്ന പരാതികളെ തുടര്‍ന്നു യാത്രാസമയം റെയില്‍വേ അഞ്ചു മിനിട്ട് കുറച്ചു 35 മിനിട്ടാക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും. വൈകിട്ട് 6.20നുണ്ടായിരുന്ന സൗത്തില്‍ നിന്നുളള സര്‍വീസ് 5.45നായിരിക്കും പുറപ്പെടുക. ടെര്‍മിനസില്‍ നിന്നു രാവിലെ 8, വൈകിട്ട് 5, സൗത്തില്‍ നിന്നു 9, വൈകിട്ട് 5.45 എന്നിങ്ങനെയാകും സര്‍വീസുകള്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top