പാലക്കാട്: എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡന പരാതില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരില്‍ കണ്ട് ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് റിപ്പോട്ട് നല്കി.
റിപ്പോട്ട് ഡിജിപിക്ക് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍. സംഭവത്തില്‍ പരാതിക്കാരില്ല. പരാതിയുണ്ടെന്ന് പറയപ്പെടുന്ന പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഒരുവിധത്തിലുള്ള പരാതിയും ഇല്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.