18ാമത് ഏഷ്യന്‍ ഗെയിംസില്‍ ജേതാക്കളായ മലയാളി താരങ്ങള്‍ക്ക് പാരിതോഷികവും ജോലിയും നല്കാന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
സ്വര്‍ണ മെഡല്‍ നേടിയവര്‍ക്ക് 20 ലക്ഷവും, വെള്ളിമെഡല്‍ നേടിയവര്‍ക്ക് 15 ലക്ഷവും, വെങ്കലം നേടിയവര്‍ക്ക് 10 ലക്ഷം രൂപയും സമ്മാനമായി നല്‍കും. സര്‍ക്കാര്‍ വകുപ്പുകളില്‍ സൂപ്പര്‍ന്യൂമററി തസ്തിക സൃഷിച്ച് അവരുടെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചാണ് ജോലി നല്‍കുക.