Business

ഓഹരിവിപണി വീണ്ടും നഷ്ടത്തിലായി

ബുധനാഴ്ച വിപണി വീണ്ടും നഷ്ടത്തിലായി. സെന്‍സെക്‌സ് 109.79 പോയിന്റ് ഇടിഞ്ഞ് 0.3 ശതമാനം നഷ്ടത്തോടെ 36542.27 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.65 പോയിന്റ് നഷ്ടത്തില്‍ 11,053ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ടിസിഎസ്, മാരുതി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐടിസി, വിപ്രോ, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികള്‍ക്കാണ് സെന്‍സെക്‌സില്‍ വിലയിടിഞ്ഞത്.

വേദാന്ത, യെസ് ബാങ്ക്, റിലയന്‍സ്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് ടി, ഐസിഐസിഐ ബാങ്ക്, ഇന്ത്യ ബൂല്‍സ് ഹൗസിങ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി. ഐടിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് എന്നീ കണ്‍സ്യൂമര്‍ ഗുഡ് ഓഹരികള്‍ക്ക് മങ്ങലേറ്റു.

ബിഎസ്ഇയിലെ 1266 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1330 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടി ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഇന്ന് ദൃശ്യമായത്. ഇതിന് പുറമെ ഓട്ടോ മൊബൈല്‍, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലും നഷ്ടം രേഖപ്പെടുത്തി.

ക്രൂഡ് ഓയിലിന്റെ ഭാവിയിലെ വിലവര്‍ദ്ധന തന്നെയാണ് വിപണി വൃത്തങ്ങളില്‍ ആശങ്ക പടര്‍ത്തുന്നത്. ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുന്നതോടെ വിപണിയിലേക്കുള്ള ക്രൂഡിന്റെ വരവ് നന്നായി കുറയും. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top