ഏഷ്യാ കപ്പിലെ നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നു. പാക്കിസ്ഥാനെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ഇന്നത്തെ വിജയികള്‍ ഇന്ത്യയോട് ഏറ്റുമുട്ടും.
സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച ഇരുടീമും ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നിര്‍ണായക മത്സരത്തില്‍ ഓള്‍റൗണ്ടര്‍ സാക്കിബ് ഇന്ന് കളിക്കുന്നില്ല. കൈവിരലിന് ക്ഷതമേറ്റതാണ് കാരണം. പാക്കിസ്ഥാന് നിരയില്‍ പേസര്‍ മുഹമ്മദ് ആമിറും കളിക്കുന്നില്ല. പകരം ജുനൈദ് ഖാന് ആണ് പാക് ടീമില്‍ ഇടംപിടിച്ചത്.