Latest News

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നരേന്ദ്രമോദിയെ ബിജെപി നാമനിര്‍ദേശം ചെയ്തു

ചെന്നൈ: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനു നാമനിര്‍ദേശം ചെയ്യുന്നതായി ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സുന്ദരരാജന്‍.

മോദിക്ക് സമാധാന നൊബേല്‍ അര്‍ഹതപ്പെട്ടതാണെന്നാണ് വാദിക്കുന്ന ബിജെപി അധ്യക്ഷ തമിഴിസൈയുടെ ഭര്‍ത്താവും സ്വകാര്യ സര്‍വകലാശാല പ്രഫസറുമായ പി. സുന്ദരരാജനും മോദിയെ നൊബേലിനു നിര്‍ദേശിച്ചതയാണ് അറിയുന്നത്. മാത്രമല്ല, സര്‍വകലാശാല അധ്യാപകര്‍, എംപിമാര്‍ എന്നിവര്‍ക്കും പ്രധാനമന്ത്രിയെ നൊബേലിനായി നിര്‍ദേശിക്കാമെന്നും ബിജെപി അധ്യക്ഷ പറഞ്ഞു.

2019ലെ നൊബേല്‍ പുരസ്‌കാരത്തിന് നിര്‍ദേശിക്കാനുള്ള അവസാന തീയതി അടുത്ത വര്‍ഷം ജനുവരി 31 ആണ്. നടപടികള്‍ എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ തുടങ്ങും.

ഇന്ത്യയുടെ ആരോഗ്യരംഗത്ത് വന്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ഭാവിയില്‍ ഇന്ത്യയെ മെഡിക്കല്‍ ഹബ്ബാക്കി മാറ്റുമെന്നാണ് മോദി അവകാശപ്പെടുന്നത്. അതേസമയം, കേരളം, ഒഡിഷ, ഡല്‍ഹി, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങള്‍ പദ്ധതിയുമായി സഹകരിക്കേണ്ടെന്ന തീരുമാനത്തിലാണ്.

അതേസമയം, നോബേല്‍ പുരസ്‌കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബിജെപി നാമനിര്‍ദേശം ചെയ്തതിന്റെ വസ്തുത തിരയുകയാണ് ജനങ്ങള്‍. ആരോഗ്യ പദ്ധതി നടപ്പാക്കിയതിന് സമാധാനത്തിനുള്ള നോബേലിന് അര്‍ഹനാവുന്നതിന്റെ അനൗചിത്യവും ജനങ്ങള്‍ക്ക് കല്ലുകടിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top