Kerala

മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് എംപി ശശി തരൂര്‍

തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തിയ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്ത് എംപി ശശി തരൂര്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് തരൂരിന്റെ ആവശ്യം. ഇക്കാര്യം പരാമര്‍ശിച്ച് നൊബേല്‍ സമ്മാന സമിതിക്ക് അദ്ദേഹം കത്തയച്ചു.

”2019 ലെ നൊബേല്‍ സമ്മാനത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഞാന്‍ നാമനിര്‍ദ്ദശം ചെയ്യുന്നു. സ്വന്തം സുരക്ഷയെക്കുറിച്ചല്ല അവര്‍ ചിന്തിച്ചത്. മറിച്ച് അപരിചിതരെ രക്ഷിക്കുന്നതിനെക്കുറിച്ചാണ്. കൂടാതെ സര്‍ക്കാര്‍ നല്‍കിയ പാരിതോഷികം പോലും നിരസിച്ച് അവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയായിരുന്നു. കേരളത്തെ രക്ഷിക്കാന്‍ അവര്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം എല്ലാ പ്രശംസകള്‍ക്കും അപ്പുറമാണ്.” ശശി തരൂര്‍ കത്തില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top