Latest News

കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരം

സ്റ്റോക്ക് ഹോം: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്‌കാരം. ‘ബദല്‍ നൊബേല്‍’ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരത്തിനാണ് ഗ്രേറ്റ അര്‍ഹയായത്. നൊബേല്‍ സമ്മാനത്തിന് ഗ്രേറ്റയെ പരിഗണിക്കണമെന്ന ആവശ്യം ലോകത്തിലെ പല കോണുകളിലും ഉയര്‍ന്നുവരുന്നതിനിടെയാണ് ബദല്‍ നൊബേല്‍ എന്നറയിപ്പെടുന്ന ഈ പുരസ്‌കാരം തേടിയെത്തുന്നത്. ശാസ്ത്രീയാടിത്തറയിലൂന്നി കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഇടപെടല്‍ നടത്താന്‍ രാഷ്ട്രീയതലത്തില്‍ പ്രേരണയായതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് റൈറ്റ് ലൈവ്‌ലിഹുഡ് ഫൗണ്ടേഷന്‍  പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top