ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തിനായി കൈയ്യില്‍ പതിപ്പിച്ചിരിക്കുന്ന ടാറ്റു മായ്ച്ചിരിക്കുകയാണ് നടന് സൗബിന് ഷാഹിര്‍. കൈയ്യില്‍ പതിച്ചിരുന്ന നീളന്‍ ടാറ്റു ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് യോജിക്കില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് അതങ്ങു മായ്ച്ചുകളയാന്‍ താരം തീരുമാനിച്ചത്. ടാറ്റു എങ്ങനെയാണ് മായ്ച്ചതെന്ന് വ്യക്തമാക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.