Latest News

റഫാല്‍ ഇടപാട് സുതാര്യമോ?

റഫാല്‍ ഇടപാടെന്താണെന്ന് സാധാരണക്കാര്‍ക്ക് ഇപ്പോഴും വലിയ ധാരണയൊന്നുമില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരെയുള്ള വജ്രായുധമായിട്ടാണ് റഫാല്‍ ഇടപാട് പ്രതിപക്ഷവും കോണ്‍ഗ്രസും ഉയര്‍ത്തികൊണ്ടു വരുന്നത്. ഫ്രഞ്ച് കമ്പനിയായ ദ സോര്‍ട്ട് ഏവിയേഷനാണ് അത്യാധുനിക ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റഫാന്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നത്. മണിക്കൂറില്‍ 1912 കിലോമീറ്റര്‍ വേഗത്തില്‍, പറക്കാന്‍ കഴിയുന്ന റാഫല്‍ വിമാനത്തിന് രാത്രിയും പകലും ആക്രമണം നടത്താനുള്ള കഴിവുണ്ട്.

2012 ലാണ് യു.പി.ഐ സര്‍ക്കാര്‍ റഫാല്‍ വിമാനം, ഫ്രാന്‍സില്‍ നിന്ന് വാങ്ങാന്‍ തയ്യാറാവുന്നത്. എന്നാലത് നീണ്ടുപോയി. രണ്ടാമത്തെ യു.പി സര്‍ക്കാരിന്റെ കാലത്ത് ഫ്രഞ്ച് കമ്പനിയായ ദ ഡോള്‍ട്ടുമായി 126 പുരോഗമിച്ചുവെങ്കിലും, കരാറിലെത്തി ചേരാന്‍ കഴിഞ്ഞില്ല. ഒരു വിമാനത്തിന്റെ വില 526 കോടി രൂപ എന്ന നിലയിലായിരുന്നു. യു.പി.ഐ സര്‍ക്കാര്‍ ഒടുവില്‍ ധാരണത്തിലെത്തിയത്. മൊത്തം 18 വിമാനങ്ങള്‍ വാങ്ങാനായിരുന്നു തീരുമാനിച്ചത്. തുടര്‍ന്ന് വന്ന നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഒരു വിമാനത്തിന്റെ അടിസ്ഥാനവില 670 കോടിയാക്കി നിശ്ചയിച്ച 36 വിമാനങ്ങള്‍ വാങ്ങാന്‍ 5800 കോടി രൂപ നല്‍കാന്‍ ഒടുവില്‍ ധാരണയായി.

കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും, വിലയില്‍ മൂന്നു മടങ്ങ് വര്‍ദ്ധനയുണ്ടായി. ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പ് മാത്രമുണ്ടാക്കിയ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയത് മോദിയുടെ മാത്രം താല്‍പര്യമാണെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

യു.പി.ഐ സര്‍ക്കാര്‍ അംഗീകരിച്ചതിനേക്കാള്‍ അടിസ്ഥാനവിലയില്‍ 9 ശതമാനം കുറച്ചാണ് വിമാനങ്ങള്‍ വാങ്ങുന്നതെന്ന് നരേന്ദ്രമോദി കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി നല്‍കുന്നുണ്ട്. ഇതിന് പുറമെ ദസോള്‍ട്ടാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കിയതെന്ന് മോദിയുള്‍പ്പടെയുള്ളവര്‍ വാദിക്കുന്നു. പ്രതിരോധ സംഭരണചട്ടമനുസരിച്ച് യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് പരിചയവും ശേഷിയുമുണ്ടാവണം. കരാര്‍ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത റിലയന്‍സ് ഡിഫന്‍സിന് ഏത് പ്രവര്‍ത്തന പരിചയമാണുള്ളതെന്ന് ചോദ്യം അവശേഷിക്കുന്നു.

റഫാല്‍ ഇടപാടില്‍ സര്‍ക്കാരിനെതിരായ അക്രമണം ശക്തമാക്കി കൊണ്ട് പുതിയ നീക്കത്തിന് തയ്യാറാവുകയാണ്. കോണ്‍ഗ്രസ് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ റിലയന്‍സിന് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ്മ ആരോപിച്ചത്. കാര്യങ്ങള്‍ വഷളായതോടെ ഫ്രാന്‍സ്, ഇന്ത്യ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top