കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി അപകടത്തില്‍പെട്ട അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന ട്വീറ്റ് ചെയ്തു. ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് വെസല്‍ ഓസരീസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ ഓസിരിസ് കപ്പലിലേക്ക് മാറ്റി.
ജൂലായ് ഒന്നിന് ഫ്രാന്‍സിലെ സാബ്ലേ ദൊലോന്‍ തുറമുഖത്തുനിന്നാണ് ഒറ്റയ്ക്ക്, പായ്വഞ്ചിയില് ലോകം ചുറ്റി തുടങ്ങിയിടത്ത് തിരിച്ചെത്തുന്ന ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം തുടങ്ങിയത്. ആസ്ട്രേലിയിലെ കേപ്പ് ലൂയിന് മുനമ്പിന് 3000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.