Entertainment

പരീക്ഷണമായിരുന്നെങ്കില്‍ സ്വയം പണം മുടക്കണമായിരുന്നു; രണം പരാജയമാണെന്ന് പറഞ്ഞ പ്രിഥ്വിക്കെതിരെ നിര്‍മ്മാതാവ്

രണം പരാജയമാണെന്ന പൃഥിരാജിന്റെ പ്രസ്താവനക്കെതിരെ നിര്‍മാതാവ് ബിജു ലോസണ്‍ രംഗത്ത്. ഇതൊരു പരീക്ഷണ ചിത്രമായിരുന്നെങ്കില്‍ പൃഥിരാജ് സ്വയം പണം മുടക്കി ചെയ്യണമായിരുന്നു. തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് പൃഥിരാജ് അങ്ങനെ പറയരുതായിരുന്നുവെന്നും ബിജു ലോസണ്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിനു താഴെ കമന്റായിട്ടായിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം.

നേരത്തെ നടന്‍ റഹ്മാനും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെങ്കിലും പ്രേക്ഷക പ്രതികരണം ശരാശരിയായിരുന്നുവെന്നും റഹ്മാന്റെ പോസ്റ്റിന് കീഴെ പ്രേക്ഷകന് കമന്റ് ചെയ്തിരുന്നു. നിര്മ്മാതാവ് ബിജുവിനെ ടാഗ് ചെയ്തായിരുന്നു കമന്റ്. ഇതിനു പിന്നാലെയാണ് ബിജു ലോസണ്‍ തന്നെ മറുപടിയുമായി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top