Entertainment

ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ്: പ്രസന്ന

കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രസന്ന. ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു പ്രസന്ന. “എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി. ‘ഇതിന്റെ ഏറ്റവും ബെസ്റ്റ് എൻകാപ്‌സുലേഷൻ (സാരാംശം) എന്നൊക്കെ പറഞ്ഞ് തകർത്താണ് രാജുവിന്റെ പ്രസംഗം.”

‘ഞാന്‍ അന്തംവിട്ടു സംവിധായകന്‍ ഷാജോണിന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.” ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രസന്ന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top