Kerala

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്ററിനെതിരെ സഭാനടപടി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടന്ന കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്ററിനെതിരെ നടപടി. വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് സഭാനടപടി സ്വീകരിച്ചിരിക്കുന്നത്.

സഭാ ചട്ടങ്ങള്‍ ലംഘിച്ചതിന് എഫ്‌സിസി സന്യാസമൂഹം മദര്‍ സുപ്പീരിയറാണ് നടപടിയെടുത്തത്. പ്രാര്‍ഥന, ആരാധന, കുര്‍ബാന തുടങ്ങിയ ചുമതലകളില്‍ സിസ്റ്റര്‍ ലൂസിക്കു വിലക്കേര്‍പ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി എന്നീ കുറ്റങ്ങളാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

രണ്ട് ദിവസം മുമ്പാണ് ലൂസി കളപ്പുര കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. വീഴ്ചകള്‍ ഉണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ തയാറാകണമെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു. എന്നാല്‍ ലൂസി മാധ്യമങ്ങളിലൂടെ സഭയെ അപഹസിച്ചുവെന്നാണ് രൂപത ആരോപിച്ചിരിക്കുന്ന കുറ്റം. അതേസമയം, തനിക്കെതിരെ നടപടി സ്വീകരിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും നടപടിയെടുത്തതില്‍ ഖേദമുണ്ടെന്നും ലൂസി വെളിപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top