Kerala

“ദൈവം ഞങ്ങളോടൊപ്പം നിന്നു” :കന്യാസ്ത്രീകള്‍ സമരമവസാനിപ്പിച്ച് മടങ്ങി

കഴിഞ്ഞ 14 ദിവസമായി എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്‌ക്വയറില്‍ സത്യാഗ്രഹമിരുന്ന കന്യാസ്ത്രീകള്‍ സമരമവസാനിപ്പിച്ച് കുറവിലങ്ങാട് മഠത്തിലേക്ക് മടങ്ങി. കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന സമരത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ 5 കന്യാസ്ത്രീകളാണ് സഭക്ക് എതിരായി ധൈര്യപൂര്‍വ്വം സമരരംഗത്തേക്ക് വന്നത്.

കന്യാസ്ത്രീകള്‍ സമരത്തിനെത്തിയതോടെ ബി.ബി.സി ഉള്‍പ്പടെയുള്ള നിരവധി ടെലിവിഷന്‍ ചാനലുകള്‍ സമരപ്പന്തലില്‍ സജീവ സാന്നിദ്ധ്യമായി. ദേശീയ ചാനലുകളും സമരത്തിന് പ്രാധാന്യം നല്‍കിയതോടെ സമരം വാര്‍ത്തകളായി നിറഞ്ഞു നിന്നു.

സിസ്‌ററര്‍ അനുപമ

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തമില്ലാതെ വിജയിച്ച അപൂര്‍വ്വ സമരമെന്ന് ചരിത്രം ഇത് രേഖപ്പെടുത്തും. സമരത്തിന്റെ മുഖമായി കുറവിലങ്ങാട് മഠത്തിലെ സിസ്‌ററര്‍ അനുപമ ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ജാതിമതഭേതമില്ലാതെ കേരളീയ സമൂഹം ഇരക്ക് ഒപ്പം നിന്നപ്പോള്‍ പൗരോഹിത്യത്തിന്റെ കോട്ടകള്‍ തകര്‍ന്നു. എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ച് വിതുമ്പുന്ന കന്യാസ്ത്രീകള്‍ മലയാളി മനസാക്ഷിക്ക് മുന്നില്‍ മറക്കാനാവാത്ത ചിത്രമായി മാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top