റഫേല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തില്‍ മൗനം വെടിയണം. അനില്‍ അംബാനിയുടെ കമ്പനിയെ തെരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. 30000 കോടിയുടെ പാരിതോഷികം മോഡി അംബാനിക്ക് നല്‍കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദെയുടെ വെളിപ്പെടുത്തല്‍ സത്യമാണോ നുണയാണോ എന്ന് വ്യക്തമാക്കണം. അംബാനിയെ തിരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ഫ്രാന്‍സ് പറഞ്ഞു. അംബാനിയെ രക്ഷിക്കാന്‍ എല്ലാവരും കള്ളം പറയുകയാണെന്നും രാജ്യത്തിന്റെ കാവല്‍ക്കാരനാകേണ്ട പ്രധാനമന്ത്രി കള്ളനാണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.