തിരുവല്ല: കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍. എസ്ഡിപിഐ പ്രവര്‍ത്തകരാണ് തടഞ്ഞത്. എഴുമറ്റൂർ സ്വദേശിയായ അരുണിനെയും കുടുംബത്തെയുമാണ് തടഞ്ഞത്. കൈക്കുഞ്ഞുമായി കാറില്‍ അരുണും ഭാര്യയും തെങ്ങണയിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. വഴിതടഞ്ഞതോടെ ഇവര്‍ക്ക് പതിനഞ്ച് മിനിറ്റോളം വഴിയില്‍ കിടക്കേണ്ടിവന്നു. പോലീസ് എത്തിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരെ മാറ്റി ഇവരെ കടത്തിവിട്ടത്.
കൈക്കുഞ്ഞുമായി ആശുപത്രിയിലേക്കുപോയ കുടുംബത്തെ വഴി തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍
By
December 17, 2019 2:43 pm