Latest News

സാമുദായിക സംഘടനകളുമായി നല്ല ബന്ധമുണ്ടാകണം; കേരളാ നേതാക്കളോട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സാമുദായിക സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് കേരള നേതാക്കളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗന്ധി. കൂടിക്കാഴ്ചയ്ക്കായെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിനോടായിരുന്നു രാഹുലിന്റെ നിര്‍ദേശം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പാഠമാക്കണമെന്നും മതേതര ജനാധിപത്യ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുത്, പാര്‍ട്ടിയില്‍ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകണമെന്നും രാഹുല്‍ നിര്‍ദേശിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനെ കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ. മുരളീധരന്‍. ബെന്നി ബഹ്‌നാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top