Latest News

പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍; എച്ച്-4 വിസ നിരോധനം ഉടന്‍ നിലവില്‍ വരുമെന്ന് യുഎസ്

വാഷിങ്ടണ്‍: പതിനായിരക്കണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്ന എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യുഎസ്. കൊളംബിയ ജില്ലാ കോടതിയിലാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

എച്ച് 1 ബി വിസക്കാരുടെ ജീവിത പങ്കാളികള്‍ക്ക് യുഎസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച് 4വിസ 2015 മുതല്‍ ഒബാമ സര്‍ക്കാരാണ് നല്‍കിത്തുടങ്ങിയത്. എന്നാല്‍ ഇത് റദ്ദാക്കുമെന്ന് അധികാരത്തിലെത്തിയ ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇതുവരെ എച്ച്-4 വിസയില്‍ എഴുപതിനായിരത്തിലേറെപ്പേര്‍ ജോലി ചെയ്തു വരുന്നുണ്ട്. അതില്‍ 90 ശതമാനവും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 90 ശതമാനം സ്ത്രീകളാണ് എന്നതാണ് ശ്രദ്ധേയം.

എച്ച് 4 വിസ നിര്‍ത്തലാക്കുന്നതിനായുള്ള തീരുമാനം ജൂണില്‍ പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള ഔദ്യോഗിക നടപടികള്‍ അതേ മാസംതന്നെ ആരംഭിക്കുമെന്നും യു.എസ്. ആഭ്യന്തര സുരക്ഷാവിഭാഗം മാര്‍ച്ചില്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണില്‍ ആഭ്യന്തര സുരക്ഷാവിഭാഗം തീരുമാനമറിയിക്കുകയോ അതില്‍ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top