ഇന്ത്യയും പാകിസ്താനും തമ്മില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യ-പാക് ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ പാക് പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇന്ത്യ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.
യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാന് പ്രധാനമന്ത്രി ഇന്ത്യയ്ക്ക് കത്തയച്ചിരുന്നു.