Kerala

കോടിയേരിയെ തളളി ഇ.പി ജയരാജന്‍; സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇപി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സര്‍ക്കാരെന്നും കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇപി ജയരാജന്‍ പറഞ്ഞു. അന്വേഷണം കൃത്യമായ ദിശയില്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും.

കോടിയേരിക്ക് മറുപടിയുമായി നേരത്തെ സമരസമിതിയും രംഗത്തെത്തിയിരുന്നു. മാര്‍പ്പാപ്പ തളളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കുന്നതെന്നും പാര്‍ട്ടി സമരചരിത്രം മറക്കരുതെന്നും സമരസമിതി വക്താക്കള്‍ പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന വേദനാജനകമാണെന്നും സമരസമിതി അറിയിച്ചു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top