Latest News

കന്യാസ്ത്രീ സമരത്തെ തളളിപ്പറഞ്ഞ കോടിയേരിക്കെതിരെ സമരസമിതി; കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് മേഴ്‌സിക്കുട്ടിയമ്മ

കന്യാസ്ത്രീ സമരത്തിനെതിരെ പ്രസ്താവന നടത്തിയ കോടിയേരിക്ക് മറുപടിയുമായി സമരസമിതി. മാര്‍പ്പാപ്പ തളളിപ്പറഞ്ഞ വ്യക്തിയെയാണ് സിപിഎം സംരക്ഷിക്കുന്നതെന്നും പാര്‍ട്ടി സമരചരിത്രം മറക്കരുതെന്നും സമരസമിതി വക്താക്കള്‍ പറഞ്ഞു. സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രസ്താവന വേദനാജനകമാണെന്നും സമരസമിതി അറിയിച്ചു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സഭകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. സമരത്തിന് പിന്നില്‍ പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണിതെന്നും പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ കോടിയേരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടിയേരിക്ക് മറുപടിയുമായി സമരസമിതി രംഗത്തെത്തിയത്.

അതേസമയം സിപിഎം സംസ്ഥാനസെക്രട്ടറിയെ തളളി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തി. കന്യാസ്ത്രീകളുടെ സമരത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളില്ലെന്നും കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീ സമരത്തിന് പിന്തുണയുമായി മതസാമുദായിക രാഷ്ട്രിയ പ്രസ്ഥാനങ്ങളിലെ നിരവധിപേര്‍ രംഗത്ത് വരുന്നതിനിടെയാണ് കന്യാസ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി കോടിയേരി രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top