Business

രൂപയുടെ വിനിമയമൂല്യം വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: രൂപയുടെ വിനിമയമൂല്യം വീണ്ടും താഴേക്ക്. ബുധനാഴ്ച രാവിലെ ഡോളറിനെതിരെ 72.92 രൂപയുടെ വിനിമയമൂല്യം നിലവാരത്തിലെത്തിയിരുന്നു.

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് വിനിമയമൂല്യം കുറയാന്‍ പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്.വികസ്വര വിപണിയിലെ കറന്‍സികള്‍ വിറ്റൊഴിഞ്ഞത് കൂടുതല്‍ സുരക്ഷിതമായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ മാറുന്നതും രൂപയെ ബാധിച്ചിരുന്നു.

രാജ്യത്തിന് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. അതുകൊണ്ടുതന്നെ കറന്റ് അക്കൗണ്ട് കമ്മി അഞ്ച് വര്‍ഷത്തെ ഉയരത്തിലാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top