Breaking News

കന്യാസ്ത്രീക്കെതിരെ പറഞ്ഞത് തെറ്റായിപ്പോയി – പരാമര്‍ശം പിന്‍വലിച്ച് പി.സി ജോര്‍ജ്ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ മോശമായ തരത്തില്‍ പരാമര്‍ശം നടത്തിയത് പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

എന്നാല്‍ താന്‍ അവരെ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തില്‍ താന്‍ ആ കന്യാസ്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായി പോയി. വേശ്യ എന്ന പദപ്രയോഗം നടത്താന്‍ പാടില്ലായിരുന്നു. എന്നാല്‍, ഈ പദപ്രയോഗം ഒഴിച്ച് താന്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചു നില്‍ക്കുകയാണ്’- പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന്‍ ഇതുവരെ തനിക്ക് നോട്ടീസ് അയച്ചിട്ടില്ല. നോട്ടീസ് ലഭിച്ചതിന് ശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുമെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനിടയില്‍ കന്യാസ്ത്രീയെന്ന് അവകാശപ്പെടുന്ന അവരെ കുറിച്ച് താന്‍ ഒരു വാക്ക് പ്രയോഗിച്ചു. അത് പാടില്ലായിരുന്നു. എത്ര മോശപ്പെട്ട സ്ത്രീയാണെങ്കിലും അവരെ ആ വാക്ക് ഉപയോഗിച്ച് വിശേഷിപ്പിക്കാന്‍ പാടില്ലായിരുന്നു – പി.സി ജോര്‍ജ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top