ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ 45 പൈസ ഇടിഞ്ഞ് ഡോളറിന് 72.18 രൂപായി, ഇന്ത്യന്‍ കറന്‍സി ഏറ്റവും താഴ്ന്ന റെക്കാര്‍ഡ് നിലയിലെത്തി.
രൂപ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമ്പോള്‍ റിസേര്‍വ് ബാങ്ക്, യാതൊരു നടപടിയും കൈകൊള്ളുന്നില്ലെന്ന ആക്ഷേപം പരക്കെ ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ വിലയിടിവ് പണപ്പെരുപ്പത്തിന് വഴി തെളിയിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വിദേശനിക്ഷേപകര്‍ തങ്ങളുടെ ഡോളര്‍ നിക്ഷേപം, പിന്‍വലിക്കുന്നതാണ് രൂപയുടെ വിലയിടിവിന് ഒരു കാരണം. ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനയും രൂപക്ക് വിനയാവുന്നുണ്ട്.
രൂപയുടെ വിനിമയമൂല്യം ഈ വര്‍ഷം 11 ശതമാനം കുറഞ്ഞതോടെ,ഹ്രസ്വകാല കടങ്ങള്‍ വീട്ടാന്‍ മാത്രം ഇന്ത്യക്ക് 68,500 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കാണിത്.
വിനിമയ നിരക്ക് ഈ വര്‍ഷം 73 രൂപയിലെത്തുകയും, ക്രൂഡ് ഓയിലിന്റെ വില ബാരലിന് ശരാശരി 76 ഡോളറാവുകയും ചെയ്താല്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബില്ലില്‍ മാത്രം 45,700 കോടി രൂപയുടെ വര്‍ദ്ധനയുണ്ടാവുമെന്ന് എസ്.ബി.ഐ മുന്നറിയിപ്പ് നല്കുന്നു.