പ്രളയ ദുരിത ബാധിതര്‍ക്ക് വൈദ്യുതിയും കുടിവെള്ളവും പാചക വാതകവും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് അമിക്കസ് ക്യൂറി. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നേരിട്ട് നല്‍കണമെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ശിപാര്‍ശ ചെയ്തു. നാശനഷ്ടം കണക്കാക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതിലും വാര്‍ഡ് തല സമിതികളുടെ പങ്കാളിത്തം ഉറപ്പാക്കണം. നഷ്ടം സംഭവിച്ച വ്യാപാരികള്‍ക്കായി പ്രത്യേക സ്കീം നടപ്പാക്കണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
പ്രളയ ബാധിതര്‍ക്ക് വൈദ്യുതിയും കുടിവെള്ളവും പാചക വാതകവും സൗജന്യമായി നല്‍കണമെന്ന് അമിക്കസ് ക്യൂറി
By
September 12, 2018 12:23 pm