ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. 2016-17ല്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ആണ് സുപ്രീംകോടതി റദ്ദാക്കിയത്. ജുഡീഷ്യറിയുടെ അധികാരത്തില്‍ ഇടപെട്ടുവെന്ന് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചു.
ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സ്ഥിരപ്പെടുത്താനായാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.