Breaking News

ഇന്ധന വില കുറയ്ക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും ഇത് രൂപയുടെ മൂല്യത്തെ ബാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.

നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ല. വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

തുടര്‍ച്ചയായ 43-ാം ദിവസവും ഇന്ധന വില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കുന്നത്. ഇന്ധനവില വര്‍ധനവിന്റെ പേരില്‍ തിങ്കളാഴ്ച കോണ്ഗ്രസ് രാജ്യവ്യാപക ബന്ദ് നടത്തിയിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് തടയിടാന്‍ സാധിക്കില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top