Entertainment

ഇരുളിലും പുതുവഴികള്‍ തേടി…നീരജ് മാധവിന്റെ ‘ഞാന്‍ മലയാളി’ മ്യൂസിക്കല്‍ വീഡിയോ

പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന മലയാളികളെ ആശയമാക്കി നീരജ് മാധവിന്റെ ഞാന്‍ മലയാളി എന്ന മ്യൂസിക്കല്‍ വീഡിയോ ശ്രദ്ധ നേടുന്നു. നീരജിന്റെ സഹോദരനായ നവനീത് മാധവാണ് മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. ആര്‍സിയൊരുക്കിയ ഗാനത്തില്‍ നീരജ് മാധവും ആര്‍സിയും ഗായകരായെത്തുന്നു.

പ്രളയദുരന്തത്തിന്റെ ആഴത്തെ കാണിച്ച് പിന്നീട് അതിജീവനത്തിന്റെ പാതയിലേക്ക് കടക്കുന്ന മലയാളിയുടെ നിറഞ്ഞ പുഞ്ചിരിയോടെയാണ് മ്യൂസിക്കല്‍ വീഡിയോ അവസാനിക്കുന്നത്.

മ്യൂസിക്കല്‍ വീഡിയോയില്‍ നിന്ന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top