Entertainment

പൊതുസ്ഥലത്ത് പുകവലിച്ച ഒരാളുടെ കരണത്തടിച്ചു: സംയുക്ത മേനോന്‍

ടൊവിനോ തോമസ് നായകനായ തീവണ്ടിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നായികയാണ് സംയുക്ത മേനോന്‍. പൊതുസ്ഥലത്ത് പുകവലിച്ചുകൊണ്ടുനിന്ന ഒരാളുടെ കരണത്തടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അവിടെ നിന്നു പുകവലിക്കരുതെന്നു പറഞ്ഞപ്പോള്‍ തന്നോടു മോശമായി സംസാരിച്ചതാണ് അടിക്കാന്‍ കാരണമെന്നും സംയുക്ത പറയുന്നു.

‘എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്.’ പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായി. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ..പിന്നെ ആ സമയത്ത് ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ല-‘ സംയുക്ത പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top