ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനായി പോലീസ് എന്ത് ചെയ്തെന്ന് ഹൈക്കോടതി. ഇരയുടെയും സാക്ഷികളുടെയും സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിന് സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതി നല്കിയ കന്യാസ്ത്രീക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന പരാതിയില്‍ പോലീസ് എന്ത് നടപടി എടുത്തെന്ന് വിശദീകരിക്കണം.
സമയബന്ധിതമായി അന്വേഷണം പൂര്‍ത്തീകരിച്ച് കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതി സര്‍ക്കാര്‍ വ്യാഴാഴ്ച വിശദീകരിക്കണം. കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന പരാതിയില്‍ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.