കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ചെലവ് നിയന്ത്രിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. നഷ്ടം താങ്ങാന്‍ കഴിയാതെ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് ഇത്. നിലവില്‍ 4.60 കോടി രൂപയുടെ അധിക ചെലവാണ് ദിനംപ്രതി കോര്പ്പറേഷന് വരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇത് കോര്പ്പറേഷന് കടുത്ത ബാധ്യത വരുത്തിവയ്ക്കുയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡീസല്‍ ക്ഷാമം മൂലം തിരക്കു കുറവുള്ള സമയങ്ങളിലെ വരുമാനം കുറവുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ മാനേജ്മെന്റ് ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. വ്യാപകമായി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതോടെ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കും
By
September 10, 2018 4:24 pm