Kerala

പ്രളയത്തില്‍ മുങ്ങിയ ബാങ്ക് ലോക്കറുകള്‍ ചെളി നിറഞ്ഞനിലയില്‍

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ ബാങ്കുകളിലെ ലോക്കറുകളില്‍ ചെളി. ലോക്കര്‍ തുറന്ന് വൃത്തിയാക്കാന്‍ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഫോണ്‍വിളി വന്നുതുടങ്ങി. ഇടപാടുകാരില്‍ പകുതിയിലേറെയും വിദേശമലയാളികളാണ്. ലോക്കറുകള്‍ക്കുള്ളില്‍ സൂക്ഷിക്കാറുള്ള ആധാരങ്ങള്‍,വില്‍പത്രം,സ്ഥിരനിക്ഷേപ രസീതുകള്‍ തുടങ്ങിയവയും പ്രളയത്തിലായിരുന്നു.

സംസ്ഥാനത്തെ 259 ബാങ്ക് ശാഖകള്‍ പ്രളയത്തില്‍ മുങ്ങിയെന്നാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) കണ്ടെത്തിയത്. ഇടപാടുകാരന്റെ പക്കലുളള താക്കോലും ബാങ്കിന്റെ താക്കോലും ഒന്നിച്ച് ലഭിച്ചാല്‍ മാത്രമേ ലോക്കര്‍ തുറക്കാന്‍ കഴിയൂ. പ്രളയത്തില്‍ ലോക്കറുകളിലെ ചെളി ദുര്‍ഗന്ധം പരത്തിത്തുടങ്ങിയതോടെ സ്‌ട്രോങ് റൂമിലെ എസി നിര്‍ത്തി ജനല്‍ തുറന്നിട്ടാണ് പല ശാഖകളും പ്രവര്‍ത്തിക്കുന്നത്. വായ്പക്കായി ഇടപാടുകാരില്‍ നിന്ന് വാങ്ങിവച്ച ആധാരങ്ങളും നശിച്ചിട്ടുണ്ട്.

വെള്ളത്തിലായ കറന്‍സിയും നശിച്ച ആധാരങ്ങള്‍ക്കും പകരം ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഇടപാടുകാര്‍ക്ക് നല്‍കണമെന്ന് എസ്എല്‍ബിഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടുകള്‍ പരസ്പരം ഒട്ടിച്ചേര്‍ന്ന് രൂപമാറ്റം വന്നിട്ടില്ലെങ്കില്‍ ബാങ്ക് ശാഖയില്‍ തന്നെ മാറ്റി വാങ്ങാം. അല്ലെങ്കില്‍ റിസര്‍വ് ബാങ്കിനെ സമീപിക്കാവുന്നതാണ്.

ലോക്കറിന്റെ ഉടമകളായ പ്രവാസികള്‍ പലര്‍ക്കും നാട്ടില്‍ വന്ന് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top