പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുമ്പോഴും ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ധിച്ചു. മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 88.31 രൂപയും ഡീസലിന് 77.32 രൂപയും.
ഓഗസ്ത് പകുതിക്ക് ശേഷം പെട്രോളിന് ലിറ്ററിന് 3.42 രൂപയും ഡീസലിന് 3.84 രൂപയുമാണ് വര്‍ധിച്ചത്. എണ്ണക്കമ്പനികള്‍ പെട്രോളിന് ലിറ്ററിന് 40.50 രൂപ, ഡീസലിന് 43 രൂപ എന്ന വിലയ്ക്കാണ് നല്‍കുന്നത്. ശേഷിക്കുന്ന തുക കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ നികുതിയാണ്. ഇത്തരം നികുതി കുറച്ചാല്‍തന്നെ പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസകരമായിരിക്കും.