Breaking News

നിപ വൈറസ് പടരുന്നുവെന്ന പ്രചരണങ്ങള്‍ വ്യാജമെന്ന് ആരോഗ്യ മന്ത്രി

വീണ്ടും നിപ വൈറസ് പടരുന്നുവെന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലുമാണ് പാലക്കാട് നിപ വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചരുന്നു.

കഴിഞ്ഞ വര്‍ഷം നിപ വൈറസ് പടര്‍ന്ന സാഹചര്യത്തില്‍ മുന്‍കുതല്‍ എന്ന നിലയ്ക്കാണ് ആരോഗ്യ വകുപ്പ് മുന്‍ കരുതലുകള്‍ എടുത്തതെന്നും പാലക്കാട് ആശുപത്രിയില്‍ നിപ വൈറസ് കണ്ടെത്തിയെന്നും മറ്റുമുള്ള പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ അടക്കമുള്ളവ സജ്ജീകരിക്കണം. അസ്വാഭാവിക മരണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണം. ആശുപത്രി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ മേയിലുണ്ടായ നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 പേര്‍ മരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top