Latest News

ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടു പേര്‍ മരിച്ചു

ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടു പേര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. ശനിയാഴ്ച്ച രാവിലെയാണ് അപകടം.

ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലാണ് തൊഴിലാളികള്‍ പടക്ക നിര്‍മാണം നടത്തുന്നതിനിടെ നാലുപേര്‍ ഉണ്ടായിരുന്ന ചെറിയ മുറിയിലാണ് സ്ഫോടനമുണ്ടായത്. ദീപാവലിക്കുവേണ്ടി വന്‍തോതില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. അശ്നിമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. പടക്കനിര്‍മ്മാണശാലയ്ക്ക് അനുമതിയുണ്ടായിരുന്നോ എന്നതിലടക്കം അവ്യക്തതയാണ്. സംഭവത്തില്‍ മധുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top