Kerala

എലിപ്പനിക്കൊപ്പം ഡെങ്കിയും പടരുന്നു

എലിപ്പനിക്കൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നുണ്ടെന്ന് സംസ്ഥാന ആരോഗവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു, ഇന്നലെ മാത്രം 12 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരികരിച്ചു. ഇതിന് പുറമെ എലിപ്പനി ബാധിച്ച് 5 പേര്‍ ഇന്നലെ മരിച്ചു. 115 പേര്‍ക്ക് എലിപ്പനി സ്ഥീരികരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലും എലിപ്പനി പടരുന്നുണ്ട്.

പ്രളയത്തിന് ശേഷം വന്‍തോതില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂടുന്നത് മൂലമാണ് എറണാകുളത്ത് എലിപ്പനി പടരുന്നത്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വേയ്‌സ്റ്റ് കുന്നുകൂടിയത് മൂലം ഇനി എവിടെ മാലിന്യം നിക്ഷേപിക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ കൂടുതല്‍ പേര്‍ക്ക് രോഗം പടരാനുള്ള സാധ്യതയാണ് ഇപ്പോഴുളളത്. പതിനായിരക്കണക്കിന് മാറ്ററസുകളാണ് വെള്ളപ്പൊക്കബാധിതപ്രദേശങ്ങളില്‍ നിന്ന് ഇപ്പോള്‍ പുറന്തള്ളുന്നത്. വെള്ളത്തില്‍ കുതിര്‍ന്ന ഇത്തരം കിടക്കകളാണ് ഏറ്റവുമധികം പാരിസ്ഥിതികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എലിപ്പനി പരത്തുന്നതില്‍ എലികള്‍ മാത്രമല്ല രോഗം ബാധിച്ച പശു,പൂച്ച, അണ്ണാന്‍,എന്നീ ജന്തുക്കളുടെ മൂത്രങ്ങളില്‍ നിന്നും രോഗം പടരാന്‍ സാധ്യതയുണ്ട്. പശുവിനെ പരിപാലിക്കുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധമരുന്ന് കഴിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top