2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ ബി.ജെ.പിയെ നയിക്കും. ജനുവരിയില്‍ അമിത് ഷായുടെ പാര്‍ടി ദേശീയാധ്യക്ഷന്‍ പദവിയിലെ കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി നിര്‍വാഹക സമിതി യോഗത്തില്‍ അടുത്ത തിരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ പാര്‍ടിയെ നയിക്കട്ടെയെന്ന തീരുമാനം കൈക്കൊള്ളുകയായിരുന്നു. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ആഭ്യന്തര തിരഞ്ഞെടുപ്പ് തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി.
പൊതുതിരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം മാത്രമെ ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയുള്ളൂവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 2014ല്‍ അദ്ധ്യക്ഷനായിരുന്ന രാജ്നാഥ് സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയായതിനെ തുടര്‍ന്നാണ് അമിത് ഷാ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തെത്തിയത്.