Kerala

മണ്ണിരകള്‍ ചത്തൊടുങ്ങുന്നു

അമ്പലവയല്‍: മണ്ണിരകള്‍ കൂട്ടത്തോടെ മണ്ണില്‍നിന്ന് പുറത്തേക്കുവന്ന് പലയിടങ്ങളിലായി ചത്തൊടുങ്ങുന്നു. അമ്പലവയല്‍- കാരാപ്പുഴ റോഡിലും ആസ്പത്രിക്കുന്ന് റോഡിലുമാണ് കൂട്ടത്തോടെ ചത്ത മണ്ണിരകളെ കണ്ടത്. വെണ്ണിയോട് ഭാഗത്തും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മണ്ണിരകള്‍ ചത്തൊടുങ്ങിയത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

അമ്പലവയല്‍ പ്രദേശത്തെ ഗവ.ക്വാര്‍ട്ടേഴ്‌സുകളുടെ മുന്‍വശത്ത് ഒരാഴ്ചയായി മണ്ണിരകള്‍ കൂട്ടത്തോടെ പുറത്തേക്കു വരുന്നതായി താമസക്കാര്‍ പറഞ്ഞു. മണ്ണില്‍നിന്ന് പുറത്തുവരുന്ന ഇവ മണിക്കൂറുകള്‍ക്കുള്ളില്‍ ചത്തുപോവും.

പ്രളയാനന്തരം വയനാട്ടിലുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയായാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top