ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് ഷട്ടര്‍ അടച്ചത്. 2390.98 അടിയാണ് നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്.
26 വര്‍ഷത്തിനുശേഷം ഓഗസ്റ്റ് ഒന്‍പതിനാണ് ട്രെയല്‍ റണ്ണിനായി ഷട്ടര്‍ ഉയര്‍ത്തിയത്. അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടറാണ് ട്രയല്‍ റണ്ണിനായി തുറന്നത്. പിന്നീട് ജലനിരപ്പ് ഉയര്‍ന്നതോടെ ചെറുതോണി അണക്കെട്ടിന്റെ നാല് ഷട്ടറുകുളും ഉയര്‍ത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അഞ്ച് ഷട്ടറുകളും തുറന്നത്.