കെ.എസ്.ആര്.ടി.സി എംഡി തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. കെ.എസ്.ആര്.ടി.സി സ്വന്തം സ്വത്താണെന്നാണ് തച്ചങ്കരിയുടെ വിചാരമെന്ന് പന്ന്യന്‍ പരിഹസിച്ചു. വന്ന വഴി തച്ചങ്കരി മറക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. കെ.എസ്.ആര്.ടി.സി എംഡിയുടെ പേര് പറയന് പോലും കൊള്ളില്ല. ഇന്ന് വന്ന് നാളെ പോകുന്നവനാണ് എംഡിയെന്നും രവീന്ദ്രന് പറഞ്ഞു.
കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന സമരത്തില്‍ സംസാരിക്കവേയാണ് പന്ന്യന്‍ രവീന്ദ്രന് തച്ചങ്കരിക്കെത്തിരെ വിമര്‍ശനങ്ങളുയര്‍ത്തിയത്. തച്ചങ്കരി അധികം കളിക്കേണ്ട. അദ്ദേഹത്തിന്റെ പല നടപടികളും കമ്മീഷന് തട്ടിയെടുക്കുന്നതിന് വേണ്ടിയാണ്. പലയിടങ്ങളിലും മുങ്ങിയപൊങ്ങിയാണ് തച്ചങ്കരി കെഎസ്ആര്‍ടിസിയില്‍ എത്തിപ്പെട്ടതെന്നും പന്ന്യന്‍ പറഞ്ഞു.