Entertainment

കളേഴ്‌സിന്റെ ഹിന്ദി ബിഗ് ബോസിലേക്ക് ശ്രീശാന്ത് വരുന്നു

ഹിന്ദി ബിഗ് ബോസിന്റെ 12-ാം പതിപ്പിലേക്ക് ക്രിക്കറ്റ് താരം ശ്രീശാന്ത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിലേക്ക് ശ്രീശാന്ത് വരാനിടയുണ്ട്. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്യുന്ന ഹിന്ദി ബിഗ് ബോസിലേക്ക് ശ്രീശാന്ത് വരുന്നത് അദ്ദേഹത്തിന്റെ പ്രധാന്യത്തെ വെളിപ്പെടുത്തുന്ന ഒന്നാണ്.

2007 ലെ ടി20 വേള്‍ഡ് കപ്പിന്റെ ഫൈനലില്‍ മാച്ച്-വിന്നിങ് ക്യാച്ച് നേടിയെടുത്ത ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. 2017 ആഗസ്റ്റില്‍ ശ്രീശാന്തിന് ഐ.പി.എല്‍ ഒത്തുകളി ആരോപണത്തില്‍ ബിസിസിഐ ആജീവാനന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ബിഗ് ബോസിന്റെ ഹിന്ദിയുടെ 12-ാം ഭാഗത്തില്‍ പല ട്വിസ്റ്റുകളുണ്ടെന്നും മത്സരാര്‍ത്ഥികള്‍ ജോഡികളായാണ് ഇനിയെത്തുകയെന്നും വാര്‍ത്തയുണ്ട്. സെപ്റ്റംബര്‍ 16 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10.30നും വാരാന്ത്യത്തില്‍ 9 നുമാണ് ബിഗ് ബോസ് ഷോ കളേഴ്‌സ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്.

മലയാളത്തിലെ ഏഷ്യാനെറ്റ് ചാനലില്‍ ഇപ്പോള്‍ മോഹന്‍ലാലിനെ അവതാരകനാക്കി സംപ്രേക്ഷണം ചെയ്തുവരുന്ന  ബിഗ് ബോസ് ഷോ  പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ച പരിപാടിയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top