Breaking News

കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല കെ.എസ്.ആര്‍.ടി.സി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. എംഡിയ്ക്കും പണിമുടക്കിന് ആഹ്വാനം ചെയ്ത കെഎസ്ആര്‍ടിസിയ്ക്കും ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ജനുവരി ഒന്നിന് നോട്ടിസ് നല്‍കി ഇന്നാണോ ചര്‍ച്ചനടത്തിയതെന്നും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുളള ബാധ്യത എം.ഡിക്കുണ്ട്. ഒത്തുതീര്‍പ്പിന് വേദി നല്‍കേണ്ടത് മാനേജ്‌മെന്റാണ്. പ്രശ്‌നം പരിഹരിക്കുന്നതില്‍ എം.ഡിയുടെ നിലപാട് ശരിയല്ലെന്നും കോടതി വിമര്‍ശിച്ചു.

അതേസമയം, ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യൂണിയനുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നാളെയും തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

പണിമുടക്ക് നടത്തുന്ന കെഎസ്ആര്‍ടിസിയ്‌ക്കെതിരേയും കോടതി രൂക്ഷമായി വിമര്‍ശനമുന്നയിച്ചു. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചുകൂടേയെന്ന് കോടതി ആരാഞ്ഞു. നിയമപരമായി പരിഹാരം കാണാന്‍ കഴിയുമെങ്കില്‍ ആ സാധ്യത തേടാത്തതെന്തെന്നും കോടതി ചോദിച്ചു.

പണിമുടക്കിന് നേരത്തെ നോട്ടീസ് നല്‍കി എന്നതുകൊണ്ടു മാത്രം പണിമുടക്കിന് അനുമതിയാകുന്നില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ലേ പ്രധാനമെന്നും നാട്ടുകാരെ കാണിക്കാന്‍ സമരങ്ങള്‍ നടത്തേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. യാത്രക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി. ഇതിനിടെ കെഎസ്ആര്‍ടിസി സംയുക്തസമരസമിതി ഇന്ന് അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ച ചര്‍ച്ച പരാജയപ്പെട്ടു. സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് തച്ചങ്കരി അറിയിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top