സ്വവര്‍ഗരതി ക്രമിനല്‍ കുറ്റമല്ലെന്ന് സുപ്രിം കോടതി. വിധിയിലൂടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയത്. ഉഭയസമ്മത പ്രകാരമുള്ള ലൈംഗികബന്ധം കുറ്റകൃത്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണാഘടനാ ബഞ്ച് വിധിച്ചു. ജഡ്ജികള്‍ക്ക് ഏകാഭിപ്രായമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. 377ാം വകുപ്പ് എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് എതിരാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നര്‍ത്തകി നവ്തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്ത്തകന് സുനില്‍ മെഹ്റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന് നാഥ് തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.