മൂന്നുദിവസത്തെ സി പി ഐ നേതൃയോഗത്തിന് ഇന്ന് തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ തുടക്കമാകും. അതേസമയം ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യം യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഇന്നു നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന കൗണ്‍സിലിലും ചീഫ് വിപ്പ് നിയമന വിഷയം ചര്‍ച്ച ചെയ്യില്ല.ചീഫ് വിപ്പ് നിയമന വിഷയത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്താത്തത്.പ്രളയക്കെടുതി സംബന്ധിച്ച തീരുമാനങ്ങളാവും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.ലോക്സഭാ തെരഞ്ഞടുപ്പ് സംബന്ധിച്ച തീരുമാനങ്ങളും ഉണ്ടാകും.വിവാദ ജര്‍മ്മന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മന്ത്രി കെ രാജുവിന് നല്കിയ പരസ്യശാസനയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സി പി ഐ നേതൃയോഗം, ചീഫ് വിപ്പ് നിയമനം അജണ്ടയിലില്ല.
By
September 4, 2018 12:25 pm